പഴയ കാലത്തെ ജനങ്ങൾ ഇന്നത്തെ പോലെ സ്കൂൾ വിദ്യാഭാസത്തിന് പ്രാധാന്യം കൊടുത്തിരുന്നില്ല അതിന് പല കാരണങ്ങൾ കാരണങ്ങളുണ്ടായിരുന്നു.പുല്ലാരയുടെ ഏറ്റവും അടുത്തുണ്ടായിരുന്ന സ്കൂൾ വീമ്പൂർ സ്കൂളായിരുന്നു. ഒന്നുമുതൽ അഞ്ച് വരെ ക്ലാസുകളായിരുന്നു അവിടുണ്ടായിരുന്നത്.അഞ്ച് വരെ അധികം വിദ്യാർത്ഥികളും പോവാറില്ലായിരുന്നു സ്കൂളിനടുത്തുള്ളവർ മാത്രമായിരുന്നു സ്ഥിരമായി സ്കൂളിൽ പോയിരുന്നത്.റോഡ് സംവിധാനം സ്വപ്നമായി അവശേഷിച്ചിരുന്ന ആ നാളുകളിൽ വിശാലമായ നെൽ പാട ത്തിന്റെ മാറിലൂടെ വളഞ്ഞു പുളഞ് കിടക്കുന്ന നട വരമ്പിലൂടെയായിരുന്നു അറിവിൻറെ ആദ്യാക്ഷരംകുറിക്കാൻ നമ്മുടെ പൂർവ്വ പിതാക്കന്മാർ പോയിരുന്നത് .
പിന്നീട് മേൽമുറിയിൽ 1976 പ്രൈമറി സ്കൂൾ തുടങ്ങി ,ആദ്യം മദ്രസയിലായിരുന്നു ക്ലാസുകൾ തുടങ്ങിയത് .ഒരു വര്ഷം അത് തുടർന്നു പിന്നീട് കുഞ്ഞിമോൻ ഹാജിയുടെ മാനേജ്മെന്റിൽ 1977 ൽ പെരങ്കുളത്തിനടുത് നെല്ലിക്കുന്നിൽ സ്കൂൾ ആരംഭിച്ചു .ഫാത്തിമ ടീച്ചർ,നസീമ ടീച്ചർ ,ശശികല ടീച്ചർ തുടങ്ങിയവർ ആദ്യകാല അധ്യാപികമാരായിരുന്നു.
നിലവിൽ സ്കൂളിൽ
ആൺകുട്ടികളുടെ എണ്ണം= 74
പെൺകുട്ടികളുടെ എണ്ണം=71
വിദ്യാര്‍ത്ഥികളുടെ എണ്ണം= 145
അദ്ധ്യാപകരുടെ എണ്ണം= 7 ....
മൈക്ക് സെറ്റ്
ലാപ്പ്‌ടോപ്പ്
റീഡിംഗ്റൂം
ലൈബ്രറി
എന്നീ ഭൗതികസൗകര്യങ്ങള്‍ നിലവിലുണ്ട്
No comments:
Post a Comment