പുല്ലാര ശുഹദാ മെമ്മോറിയൽ ഇസ്ലാമിക് സെൻറെർ (PSM)




പുല്ലാര ദാത്തുൽ ഇസ്‌ലാം മദ്രസ കമ്മിറ്റിയുടെ നേതൃത്വത്തിൽ  പുതിയ ഒരു സ്ഥാപനം തുടങ്ങാൻ ഉദ്ദേശിക്കുകയും അതിനെ കുറിച് നാട്ടിലെ പ്രമുഖരുമായും പണ്ഡിതരുമായും ചർച്ച ചെയ്യുകയും തുടർന്ന് നടന്ന ജനറൽ ബോഡിയിൽ പുല്ലാര ഇസ്ലാമിക് സെൻറെർ എന്ന സ്ഥാപനം തുടങ്ങാൻ തീരുമാനിചു.അത് പ്രകാരം 2005 മേയ് 15 ന് അസർ നമസ്കാരാനന്തരം ബഹുമാനപെട്ട പാണക്കാട് ഹൈദറലി ശിഹാബ് തങ്ങൾ സ്ഥാപനത്തിന്റെ ഉൽഘടനം നടത്തി.താത്കാലികമായി മദ്രസ കെട്ടിടത്തിൽ സ്ഥാപനം തുടർന്ന് നടത്താനും തീരുമാനിച്ചു.സ്ഥാപനത്തിന് വേണ്ടി മേൽമുറി റോഡിൽ 154 സെന്റ് സ്ഥലം വാങ്ങുകയും അതിൽ 2007  ജൂൺ ഒന്നിന് കെട്ടിടത്തിന്റെ തറക്കല്ലിടൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നിർ വഹിക്കുകയും ചെയ്തു.സ്ഥാപനത്തിന്റെ നിർമാണത്തിനാവശ്യമായ ഫണ്ട് സ്വരൂപിക്കാനായി സ്ഥാപനത്തിന്റെ വൈസ് പ്രസിഡണ്ട് കൂടിയായ അബ്ദുൽ സമദ് പൂക്കോട്ടുർ ഗൾഫ് പര്യടനം നടത്തുകയും അതിൽ സഹകരിച്ച നാട്ടുകാരിൽ നിന്നും മറ്റും സമാഹരിച്ച 600000 ലക്ഷം രൂപയും കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കുറിയും ഉപയോകിച് കെട്ടിട നിർമാണം നടത്തി.2009 ജൂൺ 5 ന് സ്ഥാപനത്തിന്റെ സ്വന്തം കെട്ടിടം അന്നത്തെ മുദരിസായ എം .ടി  അബൂബകർ ദാരിമി നിരവ്വഹിച്ചു.ശേഷം മദ്രസയിൽ നടത്തിയിരുന്ന ഇസ്ലാമിക് സെന്റർ പുതിയ സ്ഥലത്തേക്ക് മാറ്റി.സ്ഥാപനത്തിൽ 2  കെട്ടിടവും പത്തോളം ക്ലാസ്സ് റൂമുകളും ,സ്റ്റേജ്,ഗ്ഗ്രൗണ്ട്,മീറ്റിംഗ് ഹാൾ എന്നീ ഭൗതിക സൗകര്യങ്ങളുണ്ട്.തുടക്കത്തിൽ 110 കുട്ടികൾ 1,2 ഇംഗ്ലീഷ് മീഡിയം  ക്ലാസുകളിലും മദ്രസയിലും  പഠിച്ചിരുന്നു 4 അദ്യാപികമാരും,2 ഉസ്താദുമാരും ഉണ്ടായിരുന്നു. ഇന്ന് ഏകദേശം 300 ഓളം കുട്ടികളും 15 അദ്യാപിക/ അദ്യാപകന്മാരും സ്ഥാപനത്തിൽ ഉണ്ട്.രക്ഷിതാക്കളുടെയും കമ്മിറ്റിയുടെയും നാട്ടുകാരുടെയും സഹകരണത്താൽ 2012 ൽ പത്തര ലക്ഷം രൂപ ചിലവിൽ ഒരു പുതിയ ബസ്സും സ്ഥാപനത്തിലേക്ക് വാങ്ങുകയുണ്ടായി.നാട്ടുകാരുടെയും അയൽനാട്ടുകാരുടെയും ഗൾഫ് പ്രവാസികളുടെയും സഹകരണത്താൽ സ്ഥാപനം വളരെ ബാംഗിയായിമുന്നോട്ട് പോകുന്നു.....
കെട്ടിട ശിലാസ്ഥാപന കർമ്മം പാണക്കാട്‌ ഹൈദറലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു 

കെട്ടിട നിർമാണ ഫണ്ട് തങ്ങൾ സ്വീകരിക്കുന്നു
ആദ്യ കാല ഉസ്താദുമാർ 







No comments:

Post a Comment