മദ്രസത്തുൽ തഹ്ഫീളുൽ ഖുർആൻ


മർഹൂം കെ. പി. അഹമ്മദ് കുട്ടി മുസ്‌ലിയാർ മെമ്മോറിയൽ മദ്രസത്തുൽ തഹ്ഫീളുൽ ഖുർആൻ   

മനുഷ്യ കുലത്തിന് മാർഗദർശനം നൽകുവാൻ സൃഷ്ടാവായ അള്ളാഹു നൽകിയ ജിവിത നയ-മാർഗ രേഖയാണ് വിശുദ്ധ ഖുർആൻ.മനുഷ്യൻറെ ഇഹപര ജീവിതങ്ങളുടെ സമ്പൂർണ്ണമായ വിജയമാണ് ഖുർആന്റെ ലക്‌ഷ്യം.ഈ ലക്‌ഷ്യം കൈവരിക്കാൻ ഓരോ മനുഷ്യരും ഖുർആൻ പഠിക്കൽ അനിവാര്യമാണ്.സമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയിൽ ഖുർആൻ പഠിക്കണമെങ്കിൽ  അതിന് വേണ്ട സംവിധാനങ്ങൾ ഓരോ പ്രദേശങ്ങളിലും ഏർപ്പെടുത്തേണ്ടത് സമൂഹത്തിന്റെ പൊതുവായ ബാധ്യതയാണ്.
            ഈ ചിന്തയിൽ നിന്നാണ് മർഹൂം പുല്ലാര കെ.പി.അഹമ്മദ് കുട്ടി മുസ്ലിയാരുടെ ശിഷ്യ ഗണങ്ങളുടെയും ഗുണകാംക്ഷികളുടെയും കൂട്ടായ്മയായ ഇത്തിഹാദു മുഹിബ്ബി അഹമദ് നൂരി ഒരു ഖുർആൻ പഠനകേന്ദ്രം സ്ഥാപിക്കുവാൻ തീരുമാനിക്കുന്നത്.ഇതിനായി ഉസ്താദിന്റെ നാടായ പുല്ലാരയിൽ തന്നെ ഒരു സ്ഥാപനം ഉണ്ടാക്കുവാൻ ഇത്തിഹാദ് തീരുമാനിക്കുകയുണ്ടായി. 2014  ഓഗസ്ററ് 22,23,24 തിയതികളിൽ   ഉസ്താദിന്റെ അനുസ്മരണ സമ്മേളനം നടക്കുകയും പല പ്രമുഖ നേതാക്കൾ പങ്കെടുക്കുകയും ചെയ്തു. അനുസ്മരണ സമ്മേളനത്തിൽ ബഹുമാനപെട്ട പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സ്ഥാപനത്തിൻറെ പ്രഖ്യാപനം നടത്തുകയുണ്ടായി.ഇത്തിഹാദിന്റ മുഖ്യ രക്ഷാധികാരി അബ്ദുൽസമദ്‌ പൂക്കോട്ടൂർ, ചെയർമാൻ മുഹമ്മദ് ദാരിമി എപിക്കാട് ,മുഹമ്മദ് അലി ദാരിമി കരേക്കാട്,കുട്ടിഹസൻ ഫൈസി പാണ്ടിക്കാട്,മുഹമ്മദ് ദാരിമി മുതിരിപ്പറമ്പ്,ജമാലുദ്ധീൻ മുസ്‌ലിയാർ പള്ളിശ്ശേരി,അബൂബക്കർ ദാരിമി പുല്ലാര എന്നിവരായിരുന്നു ഈ സംരഭത്തിന് ചുക്കാൻ പിടിച്ചത്  .പുല്ലാരയുടെയും പരിസര പ്രദേശങ്ങളുടെയും ദീനീ രംഗത്ത് നിറ സാന്നിധ്യമായിരുന്ന ഉസ്താദിന്റെ നാട്ടിൽ തന്നെ ഇത്തരമൊരു സ്ഥാപനം വരുമ്പോൾ അത് ആ മഹാപണ്ഡിതന് ഒരു സ്മാരകം കൂടിയായി തീരും .സ്ഥാപനം നിർമിക്കുന്നതിനനുയോജ്യമായ  സ്ഥലം പുല്ലാര മേൽമുറി റോഡിൽ  PSM സ്കൂളിനോട് ചേർന്ന് കണ്ടെത്തുകയും ഉദാരമതികളായ പലയാളുകളുടെയും സഹായത്താൽ സ്ഥലം വഖ്ഫ് ചെയ്യുകയും 2017ഓഗസ്റ്റ് 17 ന് ബഹുമാനപ്പട്ട പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ തറക്കല്ലിടൽ കർമ്മങ്ങളോടെ  സ്ഥാപനത്തിന്റെ നിർമാണ  പ്രവർത്തനങ്ങൾ തുടങ്ങുകയുമുണ്ടായി 





No comments:

Post a Comment