![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgKffU7rP87-g3QBIo2VyfzxIp4oM0BJMPLJWBbDjQJ3GU_y-rnP3rtc-s0fMd_H7KyZhj2U88njTlXfwXnKHSQGM6I6OY5Jh8qHopFFc9N8tJwINFItHnpPl_S8qhhzMLk8J2y49ia9A7i/s320/nerchapetti.png)
ഹിജ്‌റ വര്ഷം 1152 റമളാൻ 22 ന് പള്ളി തകർക്കാൻ വന്ന ശത്രുക്കളുമായി പട പൊരുതി രക്തസാക്ഷികളായ 12 വീര പുരുഷന്മാരുടെ പാവന സ്മരണക്കായി എല്ലാ വർഷവും നടത്തിവരാറുള്ള നേർച്ചയാണ് പുല്ലാര നേർച്ച. നേർച്ചയുടെ ഉൽഭവം കൃത്യമായി രേഖപ്പെടുത്തീട്ടില്ല.വീടുകളിൽ നിന്നും സമാഹരിക്കുന്ന അരി,കോഴി,തേങ്ങ,പച്ചക്കറികൾ മുതലായവ പുല്ലാര അങ്ങാടിയിൽ വെച് ലേലം ചെയ്ത് കിട്ടുന്ന തുകക്ക് അരി വാങ്ങി ചോറ് വെച് വിളമ്പിയായിരുന്നു ആദ്യകാലങ്ങളിൽ നേർച്ച നടത്തിയിരുന്നത്. പിന്നീട് തൊരപ്പ ബാപ്പുട്ടി മുസ്ലിയാരുടെ നേതൃത്വത്തിൽ പള്ളിക്കു താഴെ റോഡരികിൽ ഒരു മരക്കുറ്റി സ്ഥാപിച്ചു. അതിൽനിന്നും ലഭിക്കുന്ന സംഖ്യ നേർച്ചക്ക് വേണ്ടി ചെലവഴിച്ചു തികയാതെ വന്ന സംഖ്യകൾ മഹല്ലിലെ സാദാരണക്കാരിൽ നിന്നും പിരിച്ചെടുത്തു.പിൽ്കാലത്ത് ഗൾഫ് പുരോഗതിയുണ്ടായപ്പോൾ അരിയും പണവും സംഭാവനയായി വരാനും തുടങ്ങിയപ്പോൾ പിരിവ് നിർത്തലാക്കി.തികച്ചും ആത്മീയ പശ്ചാത്തലത്തിൽ നടത്തേണ്ടിയിരുന്ന പരിപാടി നിർഭാഗ്യവശാൽ പഴയ കാലങ്ങളിൽ തികച്ചും അനിസ്ലാമികമായ ആചാരങ്ങളോട് കൂടി കരിമരുന്ന് പ്രയോഗങ്ങളും ആനയുടെയും ബാൻഡ് വാദ്യങ്ങളുടെയും അകമ്പടിയോടുകൂടി ഉത്സവ പ്രതീതിയോടെ നടന്നിരുന്നു. മീനമാസത്തിലെ കൊയ്ത് കഴിഞ്ഞു വിശാലമായ പാടങ്ങളിൽ രണ്ട് മൂന്ന് ദിവസങ്ങളിലായാണ് പരിപാടി നടന്നിരുന്നത്.നേർച്ച ദിവസമായാൽ നാട്ടിലാകെ ഉത്സവ പ്രതീതിയാണ്. സർക്കസ് കൂടാരങ്ങൾ,മായാജാലം, മരണക്കിണർ,നാടക/ സിനിമ പ്രദർശനം,മൃഗശാല,വിവിധ തരത്തിലുള്ള കച്ചവട ഹാളുകൾ എന്നിങ്ങനെയുള്ള പരിപാടികൾനടന്നിരുന്നു. നേര്ച്ച ദിവസം വീമ്പൂർ,മഞ്ചേരി,വെള്ളുവമ്പ്രം,വെള്ളൂർ,മോങ്ങം തുടങ്ങി നിരവധി സ്ഥലങ്ങളിൽ നിന്ന് ഗജ വീരന്മാരും ബാൻഡ് വാദ്യ മേളങ്ങളുമടങ്ങിയ പെട്ടി വരവുകളുണ്ടായിരുന്നു. അവരെ അന്നത്തെ കാലത്തേ നേർച്ച കമ്മറ്റികാർ സ്വീകരിച് ജാറത്തിനറികളിലേക്ക് ആനയിക്കും അവിടെ വെച് ചെണ്ടകൊട്ടും വെടിക്കെട്ടും നടത്തി തിരിച്ചു പോകും.നേരം പുലരുന്നത് വരെ ഇത് നീണ്ട് നിൽക്കാറുണ്ടായിരുന്നു. രണ്ടാം ദിവസം പുലർകാലത്ത് നാട്ടുകാരുടെ വക കമ്പവും തെങ്ങിൻചക്രവും കത്തിക്കും.തീർത്തും അനിസ്ലാമികമായ ഈ ആചാരം പല പണ്ഡിതന്മാരും എതിർത്തെങ്കിലും സ്വാർത്ഥ താല്പര്യക്കാരായ ഒരു വിഭാഗം ഇതെല്ലാം പുണ്യ പ്രവർത്തിയായി കണ്ടു . 1985 ന് ശേഷം പല ആലമീങ്ങളുടെയും അഭ്യർത്ഥന മാനിച് നേർച്ചയിലെ അനിസ്ലാമികത ചുരുങ്ങി വന്നു അവസാനം 2 വർഷത്തിൽ നടത്തി.ഒടുവിൽ 1990 ന് ശേഷം തികച്ചും ഇ സ്ലാമികപരമായി നേർച്ച നടത്തൽ തുടങ്ങി. റമദാൻ 22 അസർ നമസ്കാരത്തിന് ശേഷം അന്നദാനവും രാത്രിയിൽ മൗലീദ് സദസ്സും ദുആ മജ്‌ലിസും അനുസ്മരണവും നടത്തികോണ്ടായിരുന്നു അത്. രാത്രി വിവിധ പ്രദേശങ്ങളിൽ നിന്ന് മൗലൂദ് ചൊല്ലി പെട്ടികൾ വരാറുണ്ടായിരുന്നു.ഏതാണ്ട് 15 വർഷങ്ങൾക്കപ്പുറമാണ് ഇന്ന് കാണുന്ന രീതിയിൽ നേർച്ചപെട്ടി പുതുക്കി പണിതത് അതിന് ശേഷം കൂടുതൽ സംഖ്യ നേർച്ചയായി വരാൻ തുടങ്ങി അങ്ങിനെ ചോറു മാത്രം കൊടുത്തിരുന്ന അന്നദാനത്തിന് ചോറിൻറെ കൂടെ മാംസവും കൊടുക്കാൻ തുടങ്ങി.രണ്ടു കിന്റലിൽ തുടങ്ങിയത് ഇപ്പോൾ മുപ്പതോളം കിന്റൽ അറിയും മാംസവും എല്ലാ വർഷവും വിതരണം ചെയ്യാറുണ്ട്.പുല്ലാരക്ക് പുറമെ വീമ്പൂർ,വള്ളുവമ്പ്രം,അത്താണിക്കൽ അറവങ്കര,മുതിരിപ്പറമ്പ് തുടങ്ങിയ പത്തോളം സമീപ മഹല്ലുകളിൽ നേർച്ചയും അന്നദാനവും നടത്താറുണ്ട്....
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEipOn_oEaGRjfiUDhA9NF9h_UoQnLnbsXF3mVEI-J1Uuhkmf5LKwW5dIMT21VPl5IMJ3UNihS4sT4hHn2DhG5MxMmnSYE94n0OrHd2nzJVWxmrMXsUZEyZyJr7luWRnTnD7FIg0-9c-Zbsm/s320/533865_568335989893696_1914996176_n.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjHVWIndISKYtJrRCVj7oIW3696zDKCJRo7lva4fScNWAmOf7fCDdZhNh8Ul2RAa8L6fwsAy5N-58ICjrLlj7OgeMZtdNvM4dmB91xzmrZHRienonG2AFJ3PIkUCD3XXPBhc17hLJ13KvEA/s320/313012_276345135814759_388697634_n.jpg)
No comments:
Post a Comment