ലിവാഉൽ ഇസ്‌ലാം മദ്രസ മേൽമുറി




ഓത്തുപള്ളികളിൽ വെച് പലപ്പോഴും പ്രാഥമിക വിദ്യാഭ്യാസം പോലും കൃത്യമായ രൂപത്തിൽ നേടിയെടുക്കാൻ സാധ്യമാകാതിരുന കാലത് സമസ്തയുടെ പൂർവകാല നേതാക്കൾ ഏകീകൃത വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ചർച്ചയ്ക്ക് വെക്കുകയും  സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് രൂപീകരിക്കുകയും ചെയ്‌തു.അതോടെ ഒത്തു പള്ളി അവസാനിപ്പിക്കുകയും പുല്ലാരയിലും മേൽമുറിയിലും മദ്രസകൾ ആരംഭിക്കാനുള്ള ചർച്ചകളും കൂടിയാലോചനകളും നടക്കുകയുണ്ടായി അദ്യമായി പുല്ലാര പള്ളിക്ക് സമീപം 1957 മദ്രസ ആരംഭിക്കുകയും അതിന് ശേഷം മേൽമുറിയിൽ മത വിദ്യാഭാസത്തിന് പറ്റിയ സ്ഥായിയായ ഒരു കെട്ടിടം വേണമെന്ന ആഗ്രഹം നാട്ടുകാർക്കുണ്ടായി.അന്നത്തെ കാലത്ത് വീമ്പൂർ താമസിച്ചിരുന്ന ടി.എം കുഞ്ഞിക്കോയ തങ്ങൾ ഇടയ്ക്കിടെ മേല്മുറിയിൽ വരികയും നിസ്കാരപ്പള്ളിയിൽ താമസിക്കുകയും ചെയ്യുമായിരുന്നു.അങ്ങനെ നാട്ടുകാരുടെ ആഗ്രഹം തങ്ങളെ അറീക്കുകയുംതങ്ങളുടെ നേതൃത്വത്തിൽ വഅളുകൾ സംഘടിപ്പിക്കുകയും, മദ്രസ നിര്മിക്കാനാവശ്യമായ സ്ഥലം കപ്രകാടൻ ചേന്തലാട്ട്  കുഞ്ഞഹമ്മദാജി,മരക്കാർ ഹാജി എന്നിവരുടെ ഉടമസ്ഥയിലുള്ളതിൽ നിന്നവർ വഖ്ഫ് ചെയ്തു.മുളങ്കാടുകളും പാറക്കൂട്ടങ്ങളും നിറഞ്ഞ ഈ സ്ഥലം നാട്ടുകാരുടെ കൂട്ടായ പരിശ്രമത്തിലൂടെ കെട്ടിട നിർമാണത്തിന് അനുയോജ്യമായ സ്ഥലമാക്കി തീർത്തു .ഈ ഏരിയയിലെ പ്രായപൂർത്തിവന്ന ഓരോരുത്തരുടെയും ലിസ്റ്റെടുത്ത് കഴിയുന്നത്ര സംഭാവനകൾ എഴുതിപ്പിച്ചു. മാസങ്ങൾക്ക് ശേഷം തങ്ങൾ വീണ്ടും വന്ന വഅള് സംഘടിപ്പിക്കുകയും എഴുതിച്ച പൈസ മുഴുവൻ പിരിച്ചെടുക്കുകയും സഹോദരീ സഹോദരന്മാരുടെ സ്വർണവും വെള്ളിയും മറ്റു ലേല വസ്തുക്കളുമടക്കം ധാരാളം സംഖ്യ പിരിഞ് കിട്ടി.അകാലത്തേക്ക് അനുയോജ്യമായ കെട്ടിടം നിർമിക്കുകയും പഠനം തുടങ്ങുകയും വിദ്യാഭ്യാസ ബോർഡിൻറെ പ്രതിനിധിയായി വന്ന അന്നത്തെ മുഫത്തിശ് സി.കുഞ്ഞഹമ്മദ് മുസ്‌ലിയാർ സംതൃപ്‌തി രേഖപ്പെടുത്തുകയും അത് വരെ പേര് വെച്ചിട്ടില്ലാത്ത മദ്രസക്ക് ലിവാഉൽ ഇസ്‌ലാം മദ്റസ എന്ന് നാമകരണം  ചെയ്തു 1958 ൽ വിദ്യാഭ്യാസ ബോർഡിൻറെ 281  ആം നമ്പർ അംഗീകാരവും ലഭിച്ചു ധാരാളം കുട്ടികൾ പഠിക്കുകയും ചെയ്തു.പുത്തൻവീട്ടിൽ മൊയ്‌തീൻ ഹാജി,വലിയകത്ത് ബീരാൻ കുട്ടിമൊല്ലാക്ക എന്നിവർ ആദ്യ കാല കമ്മറ്റി അംഗങ്ങളായിരുന്നു ഓ .പി അഹമ്മദ്‌കുട്ടി മുസ്ലിയാരും മുഹമ്മദ് മൊല്ലാക്കയുമായിരുന്നു ആദ്യ കാല ഗുരുനാഥന്മാർ  .പല സമയങ്ങളിലായി മദ്രസ കെട്ടിടം നാട്ടുകാരുടെ സഹായത്താൽ വിപുലീകരിച്ചു.പിന്നീട് 1989 തിൽ  സമസ്തയിലുണ്ടായ പിളർപ്പിൽ പല പ്രതിസന്ധികൾക്കുമൊപ്പം 1990 ൽ അന്നത്തെ കാരണവന്മാർ മദ്രസയുടെ പ്രവർത്തനത്തിൽ  കൂടുതൽ പ്രശ്ങ്ങൾ ഉണ്ടാകാതിരിക്കാൻ വിഭജനതിന് അംഗീകാരം നൽകി  മേൽമുറി മദ്രസയും രണ്ടായി പിളർന്ന് പ്രവർത്തിക്കുകയുണ്ടായി.എല്ലാവരുടെയും ഒത്തൊരുമയുടെ ഫലമായി നിർമിച്ച മദ്രസയുടെ പ്രവർത്തനത്തെയും ഇത് ബാധിച്ചു .ഇതോടൊപ്പം വഖ്ഫ് സ്വത്തുക്കളും തുല്യമായി വിഭജിച്ചെടുത്തു.വൈദ്യുതി എത്തിപെടാതിരുന്ന അക്കാലത്തു പെട്രോമാക്സ് വെളിച്ചത്തിലായിരുന്നു രാത്രി കാലങ്ങളിലെ ക്ലാസുകൾ നടന്നിരുന്നത്.ഇന്ന് രണ്ടു മദ്രസകളിലും 1 മുതൽ 10 വരെ ക്ലാസുകളിലായി 500 ഓളം വിദ്യാർത്ഥി/വിദ്യാർത്ഥിനികളും 10 അദ്യാപകന്മാരും ഉണ്ട് രണ്ട് മദ്രസകൾക്കും ഇന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ പുതിയ കെട്ടിടവും നിർമിച്ചിട്ടുണ്ട് 

No comments:

Post a Comment