മേൽമുറി ജുമാ മസ്ജിദ്

മേൽമുറി ഒരു ജുമുഅത്ത് പള്ളി എന്നത് ഇവിടത്തുകാരുടെ ഒരു ചിരകാല സ്വപ്നമായിരുന്നു .നിലവിലുള്ള നിസ്കാരപള്ളിയിലെ അസൗകര്യവും വിപുലീകരിക്കുന്നതിൻറെ സാങ്കേതികത്വവുമെല്ലാം കാരണം കൃത്യമായ ജമാഅത്തുകളോ മറ്റു വ്യവസ്ഥാപിത പ്രവർത്തനങ്ങളോ അവിടെ ഉണ്ടായിരുന്നില്ല .പുല്ലാരയിൽ ആദ്യമായി പള്ളിവരുമ്പോൾ അതിൻറെ പരിധി നിലവിലുള്ളതിനേക്കാൾ എത്രയോ വിശാലമായിരുന്നു.സമീപ പ്രദേശങ്ങളില്ലാം ജനങ്ങളുടെ വർദ്ധനവും സൗകര്യങ്ങളും മാനിച്  ധാരാളം പള്ളികൾ നിലവിൽ വന്നു. മേൽമുറിയിലും 1995 ൻറെ പരിസരങ്ങളിലാണ്    പള്ളിക്ക് വേണ്ട ചർച്ചകൾ സജീവമായത്.പള്ളി നിർമിക്കാൻ ഒത്ത സ്ഥലവും സാമ്പത്തികവുമായിരുന്നു മുഖ്യ പ്രശ്നം അതിന് വേണ്ടിയുള്ള ചർച്ച കെ .ടി .മൂസാൻ ഹാജി,കെ .മൊയ്‌തീൻ ഹാജി,ലുക്മാനുൽ ഹകീം സഖാഫി,കെ.സി .മരക്കാർ ഹാജി,കെ .അലവി ഹാജി, നാനാക്കൽ അബു മുസ്‌ലിയാർ,ആശാരിത്തൊടി മുഹമ്മദ് മുസ്‌ലിയാർ തുടങ്ങിയ പ്രമുഖരുടെ നേതൃത്വത്തിൽ പല വ്യക്തികളെ കണ്ട് ചർച്ചകൾ നടത്തുകയും ചെയ്തു.
പല  പോംവഴികളും ഉള്ളിൽ തെളിഞ് വന്നെങ്കിലും സുഗമമായ വഴി തെളിഞ് വന്നത് പ്രവർത്തകർ പാറാട്ടുതൊടി ഉമ്മു താത്ത എന്ന മഹതിയെ സമീപിച്ചപ്പോളാണ്.മഹതി വിഷയങ്ങൾ മനസിലാക്കി തെൻറെ ഉടമസ്ഥതയിലുള്ള 10 സെൻറ് സ്ഥലം പള്ളി നിർമാണാവശ്യത്തിനായി സംഭാവന ചെയ്തു.പിന്നീടത് പള്ളി നിർമാണത്തിന് അനുയോജ്യമല്ലാത്തതിനാൽ മഹതിയുടെ സമ്മദ പ്രകാരം വില്പന നടത്തി ഇന്നത്തെ പള്ളി നിൽക്കുന്ന അനുയോജ്യമായ സ്ഥലം കണ്ടെത്തി.അവിടെ പള്ളി നിർമിക്കാൻ ഐക്യ കണ്ടേനെ തീരുമാനമായി.പള്ളിനിറമാണത്തിനാവശ്യമായ  ചിൽവിലേക്കുള്ള പണത്തിനായി ലുക്മാനുൽ ഹകീം സഖാഫി ഗൾഫ് പര്യടനം നടത്തിയെങ്കിലും വേണ്ടത്ര ഫലം കണ്ടില്ല.അവസാനം പലവഴികളിലൂടെയും സഞ്ചരിച് ഫലം കാണാതെ കാന്തപുരം ഉസ്താദിൻറെ അടുക്കൽ എത്തുകയും ഉസ്താദ് മുകാന്തരം ഒരു അറബി സഹോദരൻ നിർമാണത്തിനാവശ്യമായ ചിലവിലേക്ക് ഒരു സംഖ്യ വാഗ്ദാനം ചയ്തു.ഉസ്താദിൻറെ നേത്രത്തിൽ തെന്നെ ബാക്കി കാര്യങ്ങളെല്ലാം ദ്രുത ഗതിയിൽ നടന്നു അങ്ങിനെ കാന്തപുരം ഉസ്താദ് പള്ളിക്ക് വേണ്ടി ശിലാസ്ഥാപനവും നടത്തി.വളരെ പെട്ടന്ന് തെന്നെ മനോഹരമായ ഇരു നില കെട്ടിടം നാട്ടുകാരുടെയും മറുനാട്ടിലുള്ളവരുടെയും സഹായ സഹകരണത്താൽ  പൂർത്തീകരിച്ചു. 1998  ഫെബ്രുവരി 28 ന് കാന്തപുരം ഉസ്താദിൻറെ മഗ്‌രിബ് നിസ്കാരത്തോടു കൂടി പള്ളിയുടെ  ഉത്ഘാടനവും കഴിഞ്ഞു.പ്രൗഢമായ ഉത്ഘാടന സദസ്സിൽ നെല്ലികുത് ഉസ്താദ്,കാരകുന്ന് മമ്മദ് മുസ്‌ലിയാർ മറ്റ്  പ്രമുഖരായ പല പണ്ഡിതന്മാരും പങ്കെടുത്തു. അടുത്ത വെള്ളിയാഴ്ച തെന്നെ ജുമുഅയും ആരംഭിച്ചു. ഷൗക്കത് സഖാഫി മണ്ണാർക്കാട് പ്രഥമ ഇമാമായും വി.കെ.സൈദലവി മുസ്‌ലിയാർ പ്രഥമ മുഅദിൻ ആയും നിയമിക്കപ്പെട്ടു.ഉൽഘടനത്തിന് ശേഷം പള്ളി പല സമയങ്ങളിലായി പള്ളി വിപുലീകരിച്ചു.ഇന്ന് പള്ളി നാട്ടുകാരുടെയും പ്രവർത്തകരുടെയും പ്രവർത്തനഫലമായി  മനോഹര മായ സൗകര്യങ്ങളൊട് കൂടിയ 3 നില കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്നു.

------Last update December 2017------

No comments:

Post a Comment