മേൽമുറി ഇടിവെട്ടിക്കല്ലിങ്ങൽ പള്ളി

വിശാലമായ നെല്പാടങ്ങൾക്ക്‌ മധ്യേ,നെടുകെ പിളർന്ന വലിയൊരു
പാറക്കല്ല്.പാറയിടുക്കിൽ വറ്റാത്ത നീരുറവ,വയലുകളിൽ കൃഷി ചെയ്തിരുന്നവർ ഇടവേളകളിൽ നീരുറവയിൽ നിന്ന് കുളിച് വൃത്തിയായി പാറക്കല്ലിൽ നിന്ന് നിസ്കരിച്ചു. മുൻകാമികൾ  ആരാധന ചെയ്തിരുന്ന സ്ഥലത്ത്  ഒരു പള്ളിയുണ്ടാകാൻ ജനങ്ങൾ തീരുമാനിച്ചു അങ്ങനെ ഒരു പാറയിൽ മാത്രമായി ഒരു ചെറിയ പള്ളി നിർമിച്ചു.വലിയകത്ത് വീരാൻ കുട്ടി മൊല്ലാക്ക,മൈസൂർ മുഹമ്മദ്കാക്ക തുടങ്ങിയവരാണ് ആദ്യകാല പ്രവർത്തികൾക്ക് തുടക്കം കുറിച്ചത്.ഏകദേശം 60 കൊല്ലം മുൻപാണ് ഈ  നിർമാണ പ്രവർത്തനം തുടങ്ങിയത്.കാലങ്ങൾക്ക് ശേഷം പള്ളി വിപുലീകരണം ജനങളുടെ   അത്യാവശ്യമായി വന്നു.അങ്ങിനെ നാട്ടു കാരണവർ ആയിരുന്ന കണ്ടിയിലെ മുഹമ്മദ് കാക്കയുടെ മേൽനോട്ടത്തിൽ രണ്ട് പാറകളെയും കോൺഗ്രീറ്റ് സ്ലാബുകൾ കൊണ്ട് ബന്ധിപ്പിച് അല്പം കൂടി വിശാലമായ രുപത്തിൽ പള്ളി വികസിപ്പിക്കുകയുണ്ടായി.പണ്ട് വുളൂഹ് ചെയ്യാൻ ഇന്നത്തെ ഹൌളിന് താഴ്ഭാഗത്ത് ചെറിയ കുളമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് പല ഘട്ടങ്ങളിലായി പള്ളി ജനങളുടെ കൂട്ടായ്മയിൽ വിപുലീകരിക്കുകയുണ്ടായി.  ഏകദേശം 1995 ലാണ് ഇന്നത്തെ ഹൌളും മേൽക്കൂരയും നിർമിക്കപെട്ടത്.ആദ്യ കാലങ്ങളിൽ മഗ്‌രിബിന്‌ വലിയ ജമാഅത് നടക്കാറുണ്ടായിരുന്നു.റമളാൻ മാസത്തിൽ ഇമാമിനെ നിശ്ചയിച് തറാവീഹും ജമാഅത്തുകളും നടത്താറുണ്ട്.അക്കര മുഹമ്മദാജി ദീർഘകാലം ഈ പള്ളിയുടെ പരിപാലകനായിരുന്നു.
2024 റമളാൻ മാസത്തോട് അനുബന്ധിച്ച് പള്ളി ആധുനിക രീതിയിൽ പുതുക്കിപണിതു.



2 comments:

  1. പാറമ്മേൽ പള്ളീ എന്ന് പറയുന്നതും കേട്ടിട്ടുണ്ട്‌

    ReplyDelete
    Replies
    1. ആ പാറ തന്നെയാണ് ഇടിവെട്ടിക്കല്ല് ,,,,ബാവേ

      Delete