മൻശൂറൂൾ ഹിദായ മദ്രസ മൂച്ചിക്കൽ

പുല്ലാരയുടെ പടിഞ്ഞാറു ഭാഗത്തായി സ്ഥിതി ചെയുന്ന ഒരു കൊച്ചു പ്രദേശമാണ് മൂച്ചിക്കൽ
കൃഷിയും ബീഡിതെറുപ്പും ഉപജീവനമായി ഈ പ്രദേശത്തെ പഴമക്കാർ വിളിച്ചിരുന്നത് ഇരുപത്തജ്ജ് എന്നായിരുന്നു.റോഡിനിരുവശത്തുമായി സ്ഥിതി ചെയ്യുന്ന വലിയ മാവിന്റെ പേരിൽ ഈ പ്രദേശം പിന്നീട് മൂച്ചിക്കൽ എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങി.പേരിനു കാരണമായ മാവ് വർഷങ്ങൾക്ക് മുൻപ് റോഡ് വികസനത്തിനായി മുറിച് മാറ്റിയെങ്കിലും മൂച്ചിക്കൽ എന്ന പേരിന് മാറ്റമൊന്നും സംഭവിച്ചില്ല.
മൂച്ചിക്കലിന്റെ ഹൃദയ ഭാഗത്തായി ആയിരങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ മൻശൂറൂൾ  ഹിദായ മദ്രസ പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്നു മത വിദ്യാഭ്യാസ രംഗത് സ്ഥാപനങ്ങളും സംഘടനകളും വളർന്നു വന്നിട്ടില്ലാത്ത അമ്പതുകളുടെ ആദ്യത്തിൽ പ്രദേശത് ആദ്യമായി ഓത്തുപള്ളി തുടങ്ങിയത് മൂച്ചിക്കലിലായിരുന്നു.സമീപ പ്രദേശങ്ങളിലുള്ള മത വിദ്യാർത്ഥികൾക്കും ഏക ആശ്രയം ഈ ഓത്തു പള്ളിയായിരുന്നു .പരേതനായ കളത്തിങ്ങൽതൊടി അലവി മൊല്ലാക്കയായിരുന്നു പ്രഥമ ഗുരുനാഥൻ പിന്നീട് കളത്തിങ്ങൽതൊടി കുട്ടിരായിൻ മൊല്ലാക്കയും മൂസാൻ ഹാജിയും ഓത്തുപള്ളിയിലെ ഗുരുനാഥന്മാരായി സേവനമനുഷ്ഠിച്ചു.ഈ ഓത്തുപള്ളികൾ ആദ്യമായി സ്ഥാപിക്കപ്പെട്ടത് ഇന്നത്തെ മൂച്ചിക്കൽ അറവങ്കര റോഡിലെ പെരിച്ചീരി എന്ന സ്ഥലത്തായിരുന്നു ശേഷം കണ്ണാടിതൊടുവിലേക്കും ഇന്നത്തെ  മദ്രസയുടെപടിഞ്ഞാറു ഭാഗത്തേക്കുമായി മാറ്റപ്പെട്ടു .കവുങ്ങുകൾ കൊണ്ട് കാലുകൾ നാട്ടി മുകളിൽ ഓലയും പുല്ലും മേഞ്ഞ ഓത്തുപളിയിലേക്ക് കൂട്ടത്തോടെ പോയിരുന്ന കാലം ഇന്നത്തെ പ്രായമായ ആളുകളുടെ മനസ്സിൽ നിറമുള്ള ഓർമകളായി നിലനിൽക്കുന്നു.
   അങ്ങനെയിരിക്കെ മൂച്ചിക്കലിന് സ്വന്തമായി മദ്രസ എന്ന  ആശയം നാട്ടുകാരിൽ പലരിൽനിന്നുമായി ഉയർന്ന് വന്നു അടുത്ത പ്രദേശമായ പുല്ലാരയിലേക്ക് പെൺകുട്ടികളെ അയക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടും മദ്രസയെന്ന ആശയത്തിന് കരുത്തേകി.ഇതിൻറെ ഫലമായി മർഹൂം പൊട്ടുതൊടുവിൽ മൊയിൻകാക്കയും താഴത്തെ കോലോത്ത് അലവികുട്ടിഹാജിയും കൊല്ലപറമ്പൻ പൊട്ടൻകുളത്തിൽ അഹമ്മദ്‌കുട്ടിക്കകയും മദ്രസ നിർമാണത്തിനായി പ്രാഥമിക ചർച്ചകൾ നടത്തുകയും സ്ഥലം കണ്ടെത്തുന്നതിന് കണ്ടെത്തുന്നതിന് പരിശ്രമിക്കുകയും പരിശ്രമിക്കുകയും ചെയ്തു.സ്ഥലം വിട്ടു വിട്ടുനല്കാൻ  മർഹൂം പൊട്ടുതൊടുവിൽ മൊയിൻകാക്കയുടെ ഭര്യ പരേതയായ കുഞ്ഞാതിയ താത്ത തയ്യാറാവുകയും 1958 മാർച്ച്  20  ന് മദ്രസക്ക് വേണ്ടി വഖ്ഫ് ബോർഡിൽ രെജിസ്റ്റർ ചെയ്യുകയുമുണ്ടായി.1959  ൽ മദ്രസയുടെ ഔപചാരിക ഉൽഘടനം മർഹൂം കെ .പി  അഹമ്മദ് കുട്ടി മുസ്‌ലിയാർ നിർവഹിച്ചു പിന്നീട് ധീർകകാലം മദ്രസക്ക്  വഴികാട്ടിയും രക്ഷാധികാരിയുമായി അദ്ദേഹം സേവനം നൽകി .സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് 281 ആം നമ്പറായി മദ്രസക്ക് അംഗീകാരം ലഭിക്കുകയും ചെയ്തു.ആദ്യകാല ഉസ്താദുമാരിൽ പ്രമുഖരായിരുന്നു ഒ.പി .കരീം മുസ്‌ലിയാർ,കാളി കുഞ്ഞഹമ്മദ് മുസ്‌ലിയാർ,ചെര്യാക മുസ്‌ലിയാർ എന്നിവർ ..
മദ്രസയിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ ധാരാളം വിദ്യാർഥികൾ പഠിക്കുന്നു
മദ്രസയുടെ നിലവിലെ കമ്മറ്റി ഭാരവാഹികൾ
കെ.പി.മൂസക്കുട്ടി (പ്രസിഡന്റ്)
കരീം (സെക്രട്രി )
കുട്ടിമാൻ കെ.പി (ട്രഷറർ)
എന്നിവരാണ്

No comments:

Post a Comment