![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgHh5917BdwgG4MUnBUh7CAi8aBD9g65ZvBRkNRZ1ltXLaLPd9XAEhh5fC3w6hrQ1NggOEUnJ7eFE_aKagZZ_kTk2PFD7RrEAuM8OM9QGxjSQuG615Z7_rNoTe1tTQsthwUCX0HvyXxP2ON/s320/masjid+garte.jpg)
മണ്മറഞ്ഞ മഹാ മനസ്കരായ നേതാക്കൾ നാട്ടുകാരുടെ സഹായത്തോടെ പടുത്തുയർത്തിയതാണ് പുല്ലാര ജുമുഅത്ത് പള്ളി .ഇതിന്റെ നിർമാണത്തിന് പിന്നിൽ ഒരു ചരിത്രമുണ്ട് പഴയ കാലത്തു പുല്ലാരയിലും പരിസര പ്രദേശത്തെയും ആളുകൾ ജുമുഅ നിർവഹിക്കാൻ മലപ്പുറം വലിയ പള്ളിയിലേക്കാണ് പോയിരുന്നത് കാൽ നടയായുള്ള യാത്ര ദുർഘടം പിടിച്ചതായിരുന്നു.ഒരു വെള്ളിയായ്ച്ച പ്രയാസപ്പെട്ട് അവിടെയെത്തിയപ്പോൾ ജുമുഅയുടെ സമയം കഴിഞ്ഞിരുന്നു തന്നെയുമല്ല പരിഹാസ രീതിയിലുള്ള ചോദ്യങ്ങളും .അതിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് തിരിച്ചെത്തിയവർ അന്ന് തന്നെ നാട്ടുകാരെ വിളിച്ച ചേർത്ത് പള്ളിക്ക് വേണ്ട ശ്രമം നടത്തി അനുയോജ്യമായ സ്ഥലം കണ്ടത്തുകയും താത്കാലികമായി ഓലപ്പുര കെട്ടി ജുമുഅ നിർവഹിക്കാനുള്ള ഏർപ്പാട് ചെയ്യുകയും ചെയ്തു
പിന്നീട് ഓടും മരവും ഉപയോഗിച് പള്ളി പുനർ നിർമിച്ചു ഇതിനിടയിൽ പള്ളി നശിപ്പിക്കുവാൻ വന്ന ശത്രുക്കളുമായി ഏറ്റു മുട്ടുകയും 12 പേര് രക്തസാക്ഷികളാവുകയും ചെയ്തു അവരാണ് പുല്ലാര ശുഹദാക്കൾ
ഈ പോരാട്ടം റമദാൻ 22 നായിരുന്നു അവരുടെ പേരിൽ എല്ലാ വർഷവും ആണ്ടു നേർച്ചയും പ്രാർത്ഥനയും അന്ന ധനവും സംഘടിപ്പിക്കാറുണ്ട് .
.പള്ളിയുടെ നിർമാണം നടന്ന വർഷം കൃത്യമായി എവിടെയും രേഖപ്പെടുത്തിയതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എങ്കിലും പള്ളി സംരക്ഷണിതിന് വേണ്ടിയുള്ള യുദ്ധം നടന്നത് ഹിജ്‌റ 1152 ലാണ് നടന്നതെന്ന് ചരിത്രത്തിൽ കാണാൻ കഴിയുന്നു.അപ്പോൾ ഏകദേശം 300 വർഷങ്ങളോളം പഴക്കം കണക്കാക്കാം .
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiRXaTCG9tWzJXS3g6Kb4kcFXyljjDEl955nH51EENJQC2cUrYxv1kMfgNdANM93zx9WD0CYYCE_lyfOqAjchLgxxnDnO8RCVnFbp8LENXgC92tTJD76d95eb9oRHWuj8pjoFbsxL7ELWg5/s320/11745546_701622773271751_50421430681708680_n.jpg)
ആനക്കയം സ്വദേശി ഒറ്റകത്ത് കുഞ്ഞഹമ്മദ് മുസ്‌ലിയാർ,പടിഞ്ഞാറ്റുമുറി സ്വദേശി മമ്മുണ്ണി മുസ്‌ലിയാർ,
നെല്ലികുത്ത് ഇസ്മായിൽ മുസ്‌ലിയാർ, ഓടക്കൽ അബ്ദുറഹ്മാൻ മുസ്‌ലിയാർ,കുഞ്ഞാലൻ മുസ്‌ലിയാർ,മൂസാൻ കുട്ടി മുസ്‌ലിയാർ,കെ.പി.അഹമ്മദ് കുട്ടി മുസ്‌ലിയാർ,വാവാട് അഹമ്മദ് കുട്ടി മുസ്‌ലിയാർ,ചുങ്കത്തറ മിക്ദാദ് മുസ്‌ലിയാർ,ഹസൻ മുസ്‌ലിയാർ അലനല്ലൂർ,ഉമ്മർ മുസ്‌ലിയാർ കാളികാവ്,അലി ഫൈസി പാവണ്ണ ,കുട്ടി ഹസ്സൻ ഫൈസി പാണ്ടിക്കാട്,നാസിറുദ്ധീൻ ദാരിമി ചീക്കോട്,അലവി ഫൈസി കുളപറംബ്,അബ്ദുൽ
ഗഫൂർ അൻവരി,എം.ടി .അബൂബക്കർ ദാരിമി പനങ്ങാങ്ങര എന്നീ
പ്രമുഖ ആലിമീങ്ങൾ പുല്ലാര പള്ളിയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
നിലവിൽ പുല്ലാര പള്ളിയുടെ ഖാസി: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ
ഖാസി,ഖത്തീബ്: അയ്യൂബ് സഖാഫി പള്ളിപ്പുറം
മുഅദിൻ : വീരാൻ ദാരിമി എന്നിവരും
കരണവന്മാരായി
കെ .പി മൂസക്കുട്ടി ഹാജി
പുലികുത്ത് അബ്ബാസ്
കെ.മൻസൂർ എന്ന കുഞ്ഞിപ്പു
പേരാപുറത്ത് മൂസക്കുട്ടി
പ്രസിഡന്റ്: പി .കെ .മായിൻ മുസ്‌ലിയാർ
വൈസ് പ്രസിഡന്റ്: എം .പോക്കർ ഹാജി , പി .ടി.ഹംസ
ജനറൽ സെക്രട്ടറി :എൻ.അബ്ദുൽ മജീദ് ദാരിമി
ജോയിന്റ് സെക്രട്ടറി : കെ. മായിൻ കുട്ടി, കരിക്കാട് റഫീഖ്
ട്രഷറർ: വി.കെ .കുഞ്ഞിപ്പ
എന്നീ വ്യക്തികളും നേതൃത്വം നൽകുന്നു
മറ്റ് വാർഡ് മെമ്പർമാർ
വാർഡ് നമ്പർ
1. മൂച്ചിക്കൽ ഏരിയ
എം.നാസർ
കെ.പി.അബു
ഹസ്സൻ കുട്ടി ഹാജി
2 .മേൽമുറി ഏരിയ
വി.കെ.കുഞ്ഞിപ്പ
കെ.മായിൻകുട്ടി
കരിക്കാട് റഫീക്
വി.കെ.അബ്ദുള്ള
3. മേൽമുറി ഏരിയ
എൻ.അബ്ദുൽമജീദ് ദാരിമി
ടി.അബ്ദു
പി.മുഹമ്മദ്
ടി.മുഹമ്മദ് കുട്ടി
4. അങ്ങാടി ഏരിയ
കെ.പി.ലുക്മാൻ
ടി.അബുബക്കർ
സി.പി.അനീസ്
5. ചെമ്പ്ര ഏരിയ
പി.കെ.മായിൻ മുസ്‌ലിയാർ
പടികുത്ത് ഹംസ
വടക്കേകണ്ടി മുഹമ്മദ്
6. അങ്ങാടി ഏരിയ
മോയികൽ പോക്കർ ഹാജി
ഐ.ടി.അലവിക്കുട്ടി
പള്ളിയാളിത്തൊടി ഹംസ
7. മൂച്ചിക്കൽ
കെ.പി.ബഷീർ
ഐ.ടി.നാസർ
കെ.പി.അബ്ദുൽ റഹ്‌മാൻ
പള്ളി പ്രവർത്തങ്ങൾക്കായി മഹല്ലിലെ ഓരോ ഏരിയെയും വാർഡുകളായി തരം തിരിച് ഓരോ വീടുകളിലെയും പ്രായപൂർത്തിയായ ഒരു അംഗത്തിന് ഓരോ രണ്ട് വർഷത്തിലും ജനാധിപത്യ രീതിയിൽ വോട്ടെടുപ്പ് നടത്തി മെമ്പർമാരെ തിരഞ്ഞടുക്കുകയും അതിൽ നിന്നും കഴിവും പ്രാപ്തരുമായ അംഗങ്ങളെ കമ്മറ്റി ഭാരവാഹികളി നിയമിക്കാറുമാണ് പതിവ്.
നിലവിൽ പുല്ലാര പള്ളിയുടെ കീഴിൽ 605 വീടുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് .
പള്ളിയുടെ കീഴിൽ എല്ലാ വർഷവും റമളാൻ മാസത്തിൽ ശുഹദാ ആണ്ടു നേർച്ച, റബീഉൽ അവ്വൽ മാസത്തിൽ 12 ന് സുബഹിക്ക് മുൻപുള്ള മൗലൂദ് പാരയണം, റബീഹുൽ ആഹ്ർ മാസത്തിൽ മുഹ്‌യദ്ധീൻ ശൈകിന്റെ അനുസ്മരണ നേർച്ച എന്നിവ നടത്തി വരാറുണ്ട്.
ഇപ്പോൾ പുതുതായി എല്ലാ മാസവും ഷാജഹാൻ റഹ്മാനിയുടെ നേത്രത്വത്തിൽ ഖുർആൻ ക്ലാസും നടത്താറുണ്ട്
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjO8HHoCvX0w-qTVvPmKL4_HW2-7v0CdczA6fcpfvqt0GWPiLwuTJ7oSgUOr4-k8E0vhzmcqc-gRAk_jlxlrqf_amDdieVToaLEgtDwRQh_YZssIcGTF0GWNdM8S9etYkNWy0L_Kl5Bzcb3/s1600/551838_357681567603913_33482371_n.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjNt0CTV1edfOrXiXWD35xZIEd2N7AOz1KeZP1to8EcUqhJO7RQoBow_FtnJ8QMaz41VEACepPGv4H7oiPYUt4exqaSa6GXSKG4vPdxLwl9ghyUjInlxIIN3YmlyylInX_cANRTI_S9iamb/s320/IMG-20141127-WA0001.jpg)
പള്ളിയുണ്ടായ കാലം മുതൽക്കേ പള്ളിയിലേക്ക് പോകുന്ന വഴിയിൽ റോഡിൻറെ എതിർവശത്തായി പള്ളിക്കുളവും ഉണ്ടായിരുന്നു. കൃത്യമായി അതിന്റെ കാലപ്പഴക്കം നിർണയിക്കപ്പെടാൻ സാധിച്ചിട്ടില്ല.
പണ്ട് കാലങ്ങളിൽ പുല്ലാരയിലെ ജനങ്ങളും പുറംനാട്ടിൽനിന്നും വരുന്നയാത്രക്കാരും കുളിക്കാനും,പ്രാഥമിക കാര്യങ്ങൾക്കുംവേണ്ടി പള്ളികുളത്തെയായിരുന്നു ആശ്രയിച്ചിരുന്നത്.പഴയകാലത്ത് പല പുല്ലാരക്കാരും നീന്തൽ പഠിച്ചിരുന്നത് ഈ കുളത്തിലായിരുന്നു (ഞാനടക്കം ) പിന്നീട് കുളത്തിലെ വെള്ളം പുറത്തേക് ഒഴുകിപ്പോകനുണ്ടായിരുന്ന വഴികളെല്ലാം അടക്കുകയും വെള്ളം കെട്ടിനിന്ന് പച്ചകളറായി മാറുകയും ആളുകൾ ഉപയോഗിക്കാൻ മടിക്കുകയുമുണ്ടായി..നിർഭാഗ്യകരമെന്ന് പറയട്ടെ അന്നത്തെ പള്ളി കമ്മറ്റി കാരണവന്മാരുടെ നിർദ്ദേശമനുസരിച് 2011 ഡിസംബർ 10 തിയതി കുളം നികത്തുകയുണ്ടായി.
ഇപ്പോഴായിരുന്നെങ്കിൽ ആ കുളം നികത്തില്ലായിരുന്നു.വെള്ളത്തിന്റെ വില മനസിലായി വരുന്നുണ്ടല്ലോ
ReplyDeleteപുല്ലാരയെ കുറിച്ച് ഒരു പാട് അറിയാൻ നിങ്ങളുടെ കുറിപ്പ് എന്നെ ഏറെ സഹായിച്ചു
ReplyDelete