1.പുല്ലാര അഹ്മദ് കുട്ടി മുസ്‌ലിയാര്‍
പണ്ഡിതന്‍, മുദരിസ്, പ്രഭാഷകന്‍. 1934-ല്‍ കൊണ്ടോട്ടിപ്പറമ്പന്‍ പോക്കര്‍-കോലോത്തൊടി അലി മകള്‍ വിയ്യുകുട്ടി ദമ്പതികളുടെ മകനായി മഞ്ചേരിക്കടുത്ത പുല്ലാരയില്‍ ജനിച്ചു. പുല്ലാര, ആലത്തൂര്‍പടി, അരീക്കുളം, വാണിയമ്പലം, കോടശ്ശേരി, മഞ്ചേരി ദര്‍സുകളില്‍ പഠനം നടത്തി. വെല്ലൂര്‍ ബാഖിയാത്തിലായിരുന്നു ഉപരിപഠനം. 1960-ല്‍ ബാഖവി ബിരുദം നേടി. ആനക്കയം കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, മമ്മുണ്ണി മുസ്‌ലിയാര്‍ പള്ളിപ്പുറം, ഓടക്കല്‍ കോയക്കുട്ടി മുസ്‌ലിയാര്‍, എന്‍. അബ്ദുള്ള മുസ്‌ലിയാര്‍, മദാരി അഹ്മദ് കുട്ടി മുസ്‌ലിയാര്‍, ഓവുങ്ങല്‍ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ശൈഖ് ആദം ഹസ്‌റത്ത്, ശൈഖ് ഹസന്‍ ഹസ്‌റത്ത് തുടങ്ങിയവര്‍ ഗുരുനാഥന്‍മാരാണ്. പഠനാനന്തരം സ്വദേശമായ പുല്ലാരയില്‍ ദര്‍സ് ആരംഭിച്ചു. പിന്നീട് തലപ്പെരുമണ്ണ, കൂരാട്, മഞ്ഞപ്പെട്ടി, കല്ലാമൂല, മൊറയൂര്‍, നെല്ലിക്കുത്ത്, ഒറവംപുറം, വെള്ളൂര്‍, പാങ്ങ്, പടിഞ്ഞാറ്റുമുറി, നന്തി ദാറുസ്സലാം, ഒമാനൂര്‍ മന്‍ശഅ്, അന്‍വാറുല്‍ ഹുദാ രാമപുരം എന്നിവിടങ്ങളിലും അധ്യാപനം നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മലപ്പുറം ജില്ലാ കമ്മിറ്റി അംഗമായിരുന്നു. പ്രമുഖ പ്രഭാഷകന്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മകനാണ്. 2002 ജനുവരി 12-നായിരുന്നു വിയോഗം. പുല്ലാര ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ അന്ത്യവിശ്രമംകൊള്ളുന്നു.
No comments:
Post a Comment