പുല്ലാര ശുഹദാക്കൾ





ഏറനാട്ടിൽ ആദ്യമായി നിർമ്മിച്ച പള്ളിയായിരുന്നു പുല്ലാര പള്ളി. ധൈര്യ ശാലികളും സംസ്കാര സമ്പന്നരുമായ പുല്ലാരക്കാര്‍ ആദ്യകാലങ്ങളില്‍ തന്നെ സ്വന്തമായി പള്ളി ഉള്ളവരായിരുന്നു . പുല്ലിട്ട ചെറിയൊരു പള്ളി.  ആരാധനയിലും മത ഭക്തിയിലും ആഹ്ലാദം കണ്ടെത്തിയ അവര്‍ക്ക് പള്ളിയൊന്നു  വിപുലീകരിക്കാനുള്ള ആവേശമായി, അങ്ങനെ  ഹിജ്റ വര്ഷം 1151 ,52 കളില്‍ പള്ളി വിപുലീകരിക്കാന്‍ ആരംഭിച്ചു.അരിമ്പ്ര മലയില്‍ നിന്ന് അവര്‍ക്ക് ഒത്ത ഒരു പ്ലാവ് കിട്ടിയെങ്കിലും ആ പ്ലാവില്‍ അവകാശികള്‍ തമ്മിലുള്ള തര്‍ക്കം  രൂക്ഷമായി . മരത്തിന്റെ അവകാശികളും മരം വാങ്ങിയവരും തമ്മിലുള്ള തര്‍ക്കം ഒരു യുദ്ധത്തില്‍ തന്നെ കലാശിച്ചു.തൊട്ടുമുമ്പത്തെ വര്ഷം നടന്ന മലപ്പുറം  പടയിലേറ്റ മ്ലാനതയില്‍ കഴിഞ്ഞ നാടുവാഴി പാറനമ്പിക് ഇതൊരവസരമായി.മുസ്ലിങ്ങളോടുള്ള കടുത്ത വൈരാഗ്യത്താൽ പകരം വീട്ടാൻ അവസരം കാത്തിരുന്ന പാറ നമ്പി  അവരെ സഹായിച്ചു . അങ്ങിനെയാണ് ഹിജ്‌റ വർഷം 1152 പരിശുദ്ധ റമളാൻ 23  ആം രാവിന്ശത്രുക്കൾ പള്ളി തകർക്കാകാൻ വരുമെന്ന കിംവദന്തി പരന്നതിനാൽ അത്രയും നേരം പള്ളികാക്കാൻ പുല്ലാര നിവാസികൾ നിലയുറപ്പിച് നിന്നു റമളാനായത് കൊണ്ട് അത്തായം കഴിക്കാൻ ആളുകൾ ഒഴിഞ്ഞ സമയത് ശത്രുക്കൾ ഒരു മുസ്ലിം ചാരെന്റെ സഹായത്താൽ പള്ളിക്കകത്തെത്തുന്നത് പള്ളിക്കകത്ത് കയറിക്കൂടിയ ആയുധധാരികളായ ശത്രുക്കൾ കതകുകൾ കൊട്ടിയടച്ചു പരിഭാവനമായ അല്ലാഹുവിന്റെ ഭവനം അഗ്നിക്കിരയാക്കുകയായിരുന്നു അവരുടെ ലക്‌ഷ്യം തത്സമയം വീട്ടിൽ അത്താഴം കഴിക്കുകയായിരുന്ന കോലാന്തോടു പോക്കർ എന്നവർ ഈ വാർത്ത എങ്ങനെയോ മണത്തറിയുകയും അത്താഴം കഴിക്കുന്നിടത്തുനിന്നും ചാടിയെഴുന്നേറ്റ് ആയുധമെടുത്ത് വീട്ടുകാരോട് യാത്ര പറഞ് പള്ളിയിലേക്കോടുകയുണ്ടായി അകത്തുകടക്കാൻ ഒരു മാർഗ്ഗവുമില്ലാതെ അദ്ദേഹം ഹൌളിൽ നിന്നും വെള്ളം മൊഴുകുന്ന ചെറിയ പഴുതിലൂടെ കഷ്ടിച് പള്ളിക്കകത്ത് കേറി തന്ത്ര ശാലിയായ അദ്ദേഹം പെട്ടെന്ന് വിളക്കണച്ചു പിന്നീട് അദ്ദേഹം ശത്രുക്കളെ ലക്ഷ്യമാക്കി ആഞ്ഞു വെട്ടി കാര്യമറിയാതെ ഇരുട്ടിൽ തപ്പിയ ശത്രുക്കൾ മുസ്ലിം,മുസ്ലിം എന്ന് പറഞ് പരസ്പരം വെട്ടാൻ തുടങ്ങി ശത്രു നിരയിലെ ഒരുപാട് ജീവനുകൾ അങ്ങനെ പൊലിഞ്ഞു പള്ളിയിലെ ശത്രു സാനിധ്യം നാട്ടുകാരെ അറീക്കാൻ അദ്ദേഹം മുകളിൽ കേറി ഉച്ചത്തിൽ ബാങ്ക് വിളിച്ചു. അപ്പോഴാണ് അമുസ്ലിങ്ങൾ അദ്ദേഹത്തെ കാണുന്നത്.കണ്ട മാത്രയിൽ അദ്ദേഹത്ത അവർ ആഞ്ഞു വെട്ടി.ചേതനയറ്റ ശരീരം ശത്രുക്കൾ പള്ളിയുടെ വടക്കുവശത്തുള്ള കിണറ്റിൽ എറിഞ്ഞു.അസമയത്തെ ബാങ്ക് വിളി കേട്ട് ഏതാനും പേർ പള്ളിയിലേക്ക് ഓടിയെത്തി ചമ്പക്കുളം,പന്തപ്പിലാക്കൽ,ചപ്പത്തൊടി,പള്ളിയാളിതൊടി,തുടങ്ങീ കുടുംബങ്ങളിലെ സൂഫി,കോയാമുട്ടി,കുട്ടിയമ്മു,മുഹ്‌യുദ്ധീൻ തുടങ്ങി ആളുകളുടെ  നേതൃത്വത്തില്‍ ധീരമായി നേരിട്ടു .പള്ളിയില്‍ ഇരച്ചു കയറിയവരെ ധീരമായി നേരിട്ട ജനങ്ങളില്‍ നിന്നും 12 പേര്‍ വീര രക്ത സാക്ഷികളായി ശത്രു പക്ഷത്തും വമ്പിച്ച ആൾനാശമുണ്ടായി ശേഷിച്ച ശത്രുക്കൾ കലിമൂത്ത് പള്ളിക്ക് തീ വെച് ജീവനും കൊണ്ടോടി.നേരം പുലർന്നു വാർത്ത കാട്ടു തീപോലെ പടർന്നു വൻ ജനാവലി പള്ളിപരിസരത്ത് ഒത്തുകൂടി  എന്നാല്‍ പോക്കർ ശഹീദ്‌ല്ലാത്തവരുടെ 11 പേരുടെ മയ്യിത്  മാത്രമേ മറമാടാന്‍ അന്ന് കിട്ടിയൊള്ളൂ . ഈ മൃത ദേഹങ്ങള്‍ പള്ളിയുടെ തെക്ക് ഭാഗത്ത്  മറവ് ചെയ്തു . പുല്ലാരക്കാര്‍ ഇതില്‍ പങ്കെടുത്ത ശഹീദ് പോക്കരാക്കയുടെ മൃതദേഹത്തെ കുറിച്ച് ദുഖിതരായിരുന്നു .
ഒരു രാത്രി ബഹുമാന്യനായ ഖാസി പയ്യനാട് മരക്കാർ മുസ്ലിയാരും  അന്നാട്ടിലെ പലരും ' പോക്കരാക്ക കിണറ്റിലാണെന്ന് ' വിളിച്ചു പറയുന്നതായിട്ട് സ്വപ്നം കാണുകയും അങ്ങനെ അദ്ധേഹത്തിന്റെ മൃതദേഹം കിണറ്റില്‍ നിന്ന് കിട്ടുകയുംമറ്റുള്ളവരുടെ കബറിടത്തിൽ നിന്നും അൽപം പടിഞ്ഞാർ മാറി പള്ളിയുടെ തെക്ക് ഭാഗത്ത്  അത് മറ മാടുകയും ചെയ്തു.അല്ലാഹുവിൻറെ ഭവനം കാക്കുന്നതിനായി തക്കസമയത്ത് വരുകയും ശത്രുക്കളുമായി പോരാടി ശഹീദാവുകയും ചെയ്ത ഈ  12  ശുഹദാക്കളുടെ പേരിൽ എല്ലാ വർഷവും റമളാൻ 22 ന് അനുസ്മരണ ചടങ്ങുകളും അന്നദാനവും നടത്താറുണ്ട്. ആനയും അമ്പാരിയും കരിമരുന്നും  ഉപയോഗിച്ച് നടത്തിയിരുന്ന പലതും പിന്നീട് അന്ന ദാനത്തിലേക്കും ദിക്ര്‍ ഹല്‍ഖയി ലേക്കും മാറി.

 രക്ത സാക്ഷികളെ ഓര്‍മിക്കാനായി എല്ലാ വര്‍ഷവും അനുസ്മരണ ചടങ്ങുകള്‍ നടന്നിരുന്നു . അത് വലിയ നേര്‍ച്ചയായി അറിയപ്പെട്ടു 

No comments:

Post a Comment