പുല്ലാര ദാത്തുൽ ഇസ്‌ലാം മദ്രസ

      ഏറനാട്ടിൽ ആദ്യമായി നിർമിച്ച പുല്ലാര ജുമാ മസ്ജിദിന്റെ ഓരത്ത്  തല ഉയർത്തി നിൽക്കുന്ന സ്ഥാപനമാണ് പുല്ലാര ദാത്തുൽ ഇസ്‌ലാം  മദ്രസ 1957  ലാണ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത് 10 -07 -1958  ൽ  മോങ്ങം റെയ്ഞ്ചിൽ അംഗീകാരം കിട്ടിയ മദ്രസയാണ്.
ദർസ് കാൻറ്റീനും മദ്റസാ നടത്തിപ്പിനും കൂടി അന്നത്തെ മഹല്ല് കാരണവരായ മർഹൂം പുലികുത്ത് കുഞ്ഞഹമ്മദാജിയുടെ മേൽനോട്ടത്തിൽ സ്ഥാപിച്ച കെട്ടിടത്തിലാണ് സ്ഥാപനത്തിൻറെ പ്രാരംഭം അതിന് ശേഷം പല കമ്മറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ സ്ഥാപനം മുന്നോട്ട് പോയി.
തൊരപ്പ അഹമ്മദ്‌കുട്ടിഹാജി ,കൊണ്ടോട്ടിപ്പറമ്പൻ ബീരാൻകുട്ടിഹാജി ,കെ.പി. അഹമ്മദ് കുട്ടിമുസ്ലിയാർ,പേരാപുരത് ഹസ്സൻകുട്ടികാക്ക,കൊണ്ടോട്ടിപ്പറമ്പൻ കുഞ്ഞഹമ്മദാജി,പി.കെ മായിൻ മുസ്‌ലിയാർ എന്നിവർ പ്രസിഡന്റുമാരും.  കൊരമ്പയിൽ ബാപ്പുട്ടി,കെ.ടി. മൂസാൻ ഹാജി ,കെ. വി. മമ്മുട്ടി ,കെ. സി. അബൂബക്കർ മാസ്റ്റർ ,കെ .കുഞ്ഞാപ്പു,എം. അഹമ്മദ് ,കെ. പി. ജലീൽ എന്നിവർ സെക്രട്ടറിമാരായും ഈ സ്ഥാപനത്തിനെ മുന്നോട്ട് നയിച്ചിട്ടുണ്ട്.
മർഹൂം സ്രാമ്പിക്കൽ കുട്ടികാക്ക,അഹമ്മദ് കുട്ടി മുസ്‌ലിയാർ മേൽമുറി,തൊരപ്പ ബാപ്പുട്ടി മുസ്‌ലിയാർ,ചേക്കു മുസ്‌ലിയാർ മുതിരിപ്പറമ്പ്,കെ. ടി. മുഹമ്മദ് മുസ്‌ലിയാർ വീമ്പൂർ,തുടങ്ങിയവർ ഈ സ്ഥാപനത്തിലെ മറക്കാനാവാത്ത അധ്യാപകന്മാരായിരുന്നു.
1981 ൽ മർഹൂം കെ. പി. അഹമ്മദ് കുട്ടി മുസ്ലിയാരുടെയും കെ .കുഞ്ഞാപ്പുവിന്റെയും നേതൃത്വത്തിലുള്ള കമ്മറ്റി മർഹൂം തൊരപ്പ അഹമ്മദ് കുട്ടി ഹാജി വഖ്ഫ് ചെയ്ത സ്ഥലത്ത് സ്വന്തമായി കെട്ടിടം നിർമിച്ചു .ശേഷം സ്വന്തം കെട്ടിടത്തിലും വാടക കെട്ടിടത്തിലും കൂടി മദ്രസ പ്രവർത്തിച്ചു
23-2 -1997 ൽ മർഹൂം കെ. പി. മൊയ്തീൻ ഹാജി പ്രസിഡന്റും കെ.പി. ജലീൽ സെക്രട്ടറിയുമായിരുന്ന കമ്മറ്റി സ്ഥല പരിമിതി മൂലം സ്വന്തം കെട്ടിടം പൊളിച് സൗകര്യപ്രദമായ കെട്ടിടം നിർമിക്കുന്നതിനെ കുറിച് ആലോജിച് തീരുമാനിക്കുകയും അതിന് വേണ്ട പ്രവർത്തനങ്ങളാരംഭിക്കുകയും ചെയ്തു.1998 മാർച്ച് 20 ന് അന്നത്തെ സ്ഥലം മുദരിസ്സ് പി. കെ. കുട്ടിഹസ്സൻ മുസ്‌ലിയാർ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ കർമ്മം നിർവഹിച്ചു.നിർമാണ ചിലവിലേക്കുള്ള കാര്യമായ തുക ദുബായിൽ നിന്നുള്ള ഒരു മാന്യ വ്യക്തിയുടേതായിരുന്നു ഇതിന് മുൻകൈ എടുത്തത് പേരാപുരത്ത് ചാളക്കണ്ടി സൈദലവി എന്ന വ്യക്തിയാണ്.ബാക്കി തുക മത പ്രഭാഷണം നടത്തിയും മറ്റും സ്വരൂപിക്കുകയുണ്ടായി.



പുതിയ ബഹു നില കെട്ടിടത്തിന്റെ ഉത്ഘാടനം     25-01-1999 തിന് ബഹുമാനപ്പെട്ട ഉമറലി ശിഹാബ് തങ്ങൾ  കെ. പി. അഹമ്മദ് കുട്ടി മുസ്‌ലിയാരുടെ സാനിധ്യത്തിൽ നിർവഹിച്ചു .തുടർന്ന് നടന്ന ഉൽഘടന സമ്മേളനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉൽഘടനം ചെയ്തു.സൈദ് മുഹമ്മദ് നിസാമി മുഖ്യ പ്രഭാഷണം നടത്തി.മർഹൂം ആദൃശ്ശേരി മുഹമ്മദ് മുസ്‌ലിയാർ പ്രാർത്ഥനക്ക് നേതൃതം നൽകി.സമ്മേളനത്തിന് മഹല്ല് കാരണവന്മാർ കമ്മറ്റിഭാരവാഹികൾ നാട്ടുകാർ എന്നിവരുടെ സഹകരണവും പ്രവർത്തനവും വളരെ സജീവമായിരുന്നു.
പുല്ലാരയുടെ ഹൃദയത്തിൽ പള്ളിയോട് ചാരി നിൽക്കുന്ന മദ്രസ  കെട്ടിടം കണ്ടാൽ ആരും ഒന്ന് കണ്ട് ആസ്വദിക്കും.ഉത്ഘാടനത്തോട്കൂടി ഏഴാം ക്ലാസ് വരെയുണ്ടായിരുന്ന മദ്രസ എട്ടാം ക്ലാസ് തുടങ്ങി തുടർന്നുള്ള വർഷങ്ങളിൽ 9,10 ക്ലാസുകളും ആരംഭിച്ചു. പുല്ലാരയിലും പരിസര പ്രദേശങ്ങളിലെയും ഒരുപാട് പേർ അറിവിന്റെ ആദ്യാക്ഷരം നുകർന്നത് ഈ സ്ഥാപനത്തിൽ നിന്നാണ്.
നിലവിൽ 1 മുതൽ 10 വരെ ക്ലാസുകൾ 3 സിഫ്റ്റായിട്ട് പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ  4 അദ്യാപകന്മാരും 178 കുട്ടികളുമുണ്ട്.
 മദ്രസപ്രവർത്തനങ്ങൾ മുന്നോട്ട് നയിക്കുന്ന കമ്മറ്റി ഭാരവാഹികൾ ,
പ്രസിഡന്റ : കെ.പി.ലുക്മാൻ മാസ്റ്റർ
വൈസ് പ്രസിഡന്റ് : പി.കെ.അബ്ദുറഹ്മാൻ എന്ന കുഞ്ഞിപ്പ ,
വടക്കേകണ്ടി മുഹമ്മദ്
ജനറൽ സെക്രട്ടറി : കെ.പി. ലസീൻ ലാൽ ബാബു
ജോയിന്റ് സെക്രട്ടറി : അലവിക്കുട്ടി .ഐ.ടി
ഫായിസ് തൊരപ്പ
ട്രഷറർ : ഹംസ പടികുത്ത്
മെമ്പർമാർ : പി.ടി.ഹംസ, പി.കെ.കുഞ്ഞിമുഹമ്മദ്, എം.ഹസ്സനാജി, കെ.ഹംസ, പി.ടി.നൗഫൽ, പി.കെ.അലവികുട്ടിഫൈസി, കുറ്റിപുറവൻ ജംഷീദ്, കെ.ടി.സക്കീർ, കെ.പി.യാഷിക്, കെ.പി.മസ്ഊദ്, കെ.പി.യാസർ, കെ.പി.ഗഫൂർ ......എന്നിവരാണ്
ഇസ്ഹാഖ് ബാഖഫി(സദർ), കുഞ്ഞിമുഹമ്മദ് മൗലവി, അബ്ദുല്ല അസ്ഹരി, അൻസാരി റഹീം ഫൈസി എന്നിവരാണ് അധ്യാപകന്മാർ.


മദ്രസയുടെ കീഴിൽ എല്ലാ വർഷവും റബീഉൽഅവ്വൽ മാസത്തിൽ വിപുലമായ മീലാദ് ശരീഫ് നടത്താറുണ്ട്, മീലാദ് റാലി,മൗലീദ് പാരായണം,അന്നദാനം,കുട്ടികളുടെ നബിദിന പരിപാടികൾ,ദഫ് മുട്ട് ....എന്നവ നടത്താറുണ്ട്.എല്ലാ മാസവും മഹല്ല് ഖാസി അയ്യൂബ് സഖാഫിയുടെ നേതൃത്വത്തിൽ മജ്‌ലിസുന്നൂർ ആത്മീയ സദസ്സും നടത്താറുണ്ട്.

പുല്ലാര മദ്രസ യുടെ കീ ഴിൽ  2005 മുതൽ  പുല്ലാര ശുഹദാ മെമ്മോറിയൽ ഇസ്ലാമിക് സെന്റര്(PSM) എന്ന മറ്റൊരു സ്ഥാപനം കൂടി പ്രവർത്തിക്കുന്നുണ്ട്.

2 comments:

  1. നന്ദി..

    ഒത്തിരി വിവരങ്ങൾ അറിയാൻ കഴിഞ്ഞു.. സന്തോഷം..


    ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക്‌ നന്മകൾ നേരുന്നു..

    ReplyDelete