മധ്യ കേരളത്തിലെ മലപ്പുറം ജില്ലയിലെ ചരിത്രത്തിന്റെ ഏടുകളിൽ തങ്ക ലിപികളാൽ ആലേഖനം ചെയ്ത പൂക്കോട്ടൂർ പഞ്ചായത്തിന്റെ വടക്കേ അറ്റത്ത് 4 ,5 വാർഡുകളിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ്പുല്ലാര ...
- ഭൂമിശാസ്ത്ര പ്രാധാന്യം : ഗ്രാമ പ്രദേശം
- രാജ്യം : ഇന്ത്യ
- സംസ്ഥാനം : കേരളം
- ഭാഷ : മലയാളം
- ജില്ല : മലപ്പുറം
- താലുക് : ഏറനാട്
- ലോകസഭ : മലപ്പുറം
- നിയമസഭ : മലപ്പുറം
- പഞ്ചായത്ത് : പൂക്കോട്ടൂർ
- വിസ്തീർണ്ണം: 3 ചതുരശ്ര കിലോമീറ്റർ
- ജനസംഖ്യ: 5000
- പോസ്റ്റോഫീസ്: വള്ളുവമ്പ്രം (673642)
- ടെലിഫോൺ കോഡ് :0091483277...
- സമയമേഖല :UTC +5:30
- പള്ളി ; പുല്ലാര ജുമാ മസ്ജിദ് , മേൽമുറി ജുമാ മസ്ജിദ്
- ക്ഷേത്രം :ശ്രീ ദുർഗാ ഭഗവതി ക്ഷേത്രം,ശിവക്ഷേത്രം
- സ്കൂൾ :ALPS പെരങ്കുളം,AUPS വീമ്പൂർ, GVHSS പുല്ലാനൂർ, PSMIC പുല്ലാര
- മദ്രസ : ദാത്തുൽ ഇസ്ലാം പുല്ലാര, മൻശൂറുൽ ഹിദായ മൂച്ചിക്കൽ, ലിവാഉൽ ഇസ്ലാം മേൽമുറി,ലിവാഉൽ ഇസ്ലാം സെക്കണ്ടറി മേൽമുറി
- കോളേജ് :പുല്ലാര അഹമ്മദ് കുട്ടി മുസ്ലിയാർ മെമ്മോറിയൽ ഹിഫ്ള് ഖുർആൻ കോളേജ്
- ബസ്സ്സ്റ്റാൻഡ് : മഞ്ചേരി(7Km) ,കൊണ്ടോട്ടി(13 Km), മലപ്പുറം (12 Km)
- റയിൽവേ സ്റ്റേഷൻ : തീരൂർ(38 Km), കോഴിക്കോട്(39Km) അങ്ങാടിപ്പുറം (34 Km)
- വിമാനത്താവളം : കരിപ്പൂർ (17 Km), നെടുമ്പാശ്ശേരി (145 Km)
- പെട്രോൾ ബങ്ക്: വള്ളുവമ്പ്രം (2.5 Km)
- ആശുപത്രി : മഞ്ചേരി മെഡിക്കൽ കോളേജ്( 7 km)
- ബാങ്ക് : വള്ളുവമ്പ്രം സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പുല്ലാര
- ATM : വള്ളുവമ്പ്രം (canara,sbi)
- വഴികാട്ടി (google map)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi-OYWghqvMtfi-auotyb-ALob3B7Nzet3WqtGfxrFeatBxgNk2GAwWJuyxuuKyazLmfZzQ1ZlWMy2wweJa5ptlToqyeGKZbeN9Bbh_g76KZMka49aLFpCr5BgdpUMkIQfpzRxgt9nqVgaq/s320/13879340_1161371890587037_1586899366122736997_n.jpg)
പടിഞ്ഞാർ മൂച്ചിക്കൽ പ്രദേശവും വടക്ക് തടപ്പറമ്പും കിഴക്ക് വീമ്പൂരും തെക്ക് മുതിരിപ്പറമ്പും അതിർത്തികൾ പങ്കിടുന്നു .
പുല്ലാരയിൽ ഏകദേശം 1200 വീടുകളും 5000 ത്തോളം ആളുകളും താമസിക്കുന്നുണ്ട്.
കോഴിക്കോട് മഞ്ചേരി സ്റ്റേറ്റ് ഹൈവേ 28 കടന്നു പോകുന്നത് പുല്ലാരയിൽ കൂടിയാണ് ...
ഒരു വശം കണ്ണെത്താ ദൂരത്തോളം പച്ചവിരിച്ച പരവതാനിപോലെ വ്യാപിച്ചു കിടക്കുന്ന വയലുകളും മറ്റൊരു വശം മലകളാലും കുന്നിൻ ചെരുവുകളാലും സൗന്ദര്യം തീർത്ത ഒരു ഗ്രാമം ....തെങ്ങും ,നെല്ലും ,കപ്പയും,വാഴയും,എള്ളും ..വിളഞ്ഞു നിൽക്കുന്ന വയലോര ചിത്രങ്ങൾ ഒരു കാലത്ത് പുല്ലാരയുടെ മേൽവിലാസമായിരുന്നു .ആ പ്രതാപത്തിന്റെ പൊലിമയും പകിട്ടും അടയാളപടുത്തുന്ന ധന്യ ചിത്രങ്ങൾ ഓർക്കുമ്പോൾ തന്നെ ഹൃദ്യമായ ഒരനുഭൂതി തോന്നുന്നതാണ് ...
നമ്മുടെ നാടിന്റെ പഴയ കാല പ്രതാപങ്ങളിലെ പതിവ് കാഴ്ചയായിരുന്നു കന്നുപൂട്ടും ,കാളപൂട്ടും അവയുടെ ശബ്ദകോലാഹങ്ങൾ അതിനനുസരിച്ചുള്ള കാളകളുടെ താള ചലനങ്ങളും പുല്ലാര മണ്ണിന്റെ സംഗീതങ്ങളായിരുന്നു ...
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjuYl6BIIdZiYuIfkUBnoKtYS-3hMlj2woOnFikawM94II7tfif5BMnex_VZvyckKbj36fFUjb1Lq7S5P5NxwRz-gc9qHGC6l5JQ2vLYdvfspSNE-NaKPZes88iZMNQhNowYKQ-aKtLYu9A/s320/IMG-20140628-WA0000.jpg)
പള്ളി നശിപ്പിക്കുവാൻ വന്ന ശത്രുക്കളുമായി ഏറ്റുമുട്ടുകയും അതിൽ 12 പേര് രക്തസാക്ഷികളാവുകയും ചെയ്തു അവരാണ് പുല്ലാര ശുഹദാക്കൾ അത് കൊണ്ട് തന്നെ പുല്ലാരയുടെ പെരുമ പുറം ലോകം അറിയുന്നത് ശുഹദാക്കളുടെ പേരിലാണ് ...
പുല്ലാരയുടെ വിവിധ ഭാഗങ്ങളിൽ ചെറുതും വലുതുമായ നിസ്കാരപള്ളികളും..മതവികഞ്ജാനത്തിന്റെയും ബൗധിക വിദ്യാഭ്യാസത്തിന്റെയും ബാലപാഠ നുകർന്ന് നൽകുന്ന മദ്രസകളും .സ്കൂളുകളും അതുപോലെതന്നെ ആതുരരംഗത്തു സേവന വീധിയിൽ ജ്വലിച്ചു നിൽക്കുന്ന സംഘടനകൾ ,രാഷ്ട്രീയ പാർട്ടികൾ ,കലാ സാംസ്കാരിക സംഘടനകൾ ...അങ്ങിനെ നീണ്ട് പോകുന്ന പുല്ലാരയുടെ തനിമ.........
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhs2Zf2rCgUjG5-llTe8XPF0UlJIsPoie2ISGzTWUgl0ckYxbmCJmAwNhGw8zuV3eAn6Ygy-bzw9nNmZs9_Rw2jYftvp3nXSdZAgvlG3wrGK4lRQSRLczta-oIcU9QD0KWvPVCKLXvD9ANV/s1600/images+%25281%2529.jpg)
പുല്ലാരയെ കുറിച്ച് ഞാനറിഞ്ഞതും ഇനി അറിയാൻ പോകുന്നത്തുമായ കാര്യങ്ങൾ നവ മാധ്യമങ്ങൾ വഴി മറ്റുള്ളവരെ
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhCixY1m3SHaYDz8qPDM8eFYoHzC37t08RO_MIwLrm7xAgSV1LBRhnQTXHXKMu7VHJ6xn_zGOvC_Ew90wJIRN2-smLsSA_RTFLslhLY2pM0zbjsGDf-78uyoUf6XtOE-gEPagqPn3ti3OZM/s200/images.jpg)
ഇതിൽ എല്ലാ വിവരങ്ങളും ഉൾക്കൊള്ളിച് തുടർന്ന് കൊണ്ട് പോകാൻ സഹകരിക്കുക നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക....
എന്ന്
ഹാരിഫ് പുല്ലാര
whatsappഹാരിഫ് പുല്ലാര
9744292088
harifrahmanp1@gmail.com(google)
blogger
-------Last update December 2017------